ഉഴവൂര്‍ കോളേജില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്- Quaesitio ’24 സമാപിച്ചു

ഉഴവൂര്‍ :’ഒരു നല്ല നാളെക്കായി സുസ്ഥിര വികസനം’ എന്ന വിഷയത്തില്‍
സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
Quaesitio ’24 ന്റെ സമാപന സമ്മേളനത്തില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി ആര്‍ നീലകണ്ഠന്‍ മുഖ്യഥിതിയായി. സുസ്ഥിര വികസനം എന്നത് മാനവരാശിയുടെയും പ്രപഞ്ചത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണെന്ന് തന്റെ സന്ദേശത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞു. ആരും ഏകരല്ല, പരസ്പര ബന്ധിതരാണ്. ഈ പാരസ്പര്യത്തിന് പ്രപഞ്ചത്തിന്റെയത്ര വലിപ്പമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥ വ്യതിയാനമല്ല കാലാവസ്ഥ പ്രതിസന്ധിയെക്കുറിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യേണ്ടത്. സുസ്ഥിരത സാധ്യമാകുന്നത് അക്രമരാഹിത്യത്തില്‍ മാത്രമാണ്. കോളേജ് പ്രൊ മാനേജര്‍ ഡോ ടി എം ജോസഫ് അധ്യക്ഷപദം അലങ്കരിച്ച സമ്മേളനത്തിന് കോളേജ് വൈസ് പ്രിന്‍സിപ്പലും ഐ ക്യു എ സി കോഓര്‍ഡിനേറ്ററുമായ ഡോ സിന്‍സി ജോസഫ് സ്വാഗതവും, Quaesitio ’24 ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ തോമസ് മാത്യു കൃതജ്ഞതയും ആശംസിച്ചു. സംഘാടന മികവും, ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായുള്ള ഒന്‍പതു പ്രഭാഷകരുടെ ക്ലാസ്സുകളും, വിത്യസ്ത വിഷയങ്ങളിലായി എഴുപതോളം പേപ്പറുകള്‍ അവതരിക്കപ്പെട്ടതും Quaesitio’ 24 നെ ഒരു വേറിട്ട വൈഞ്ജാനിക അനുഭവമാക്കി മാറ്റി.

Previous Post

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസമ്മേളനവും ക്നായിത്തോമാ ദിനാചരണവും കൊടുങ്ങല്ലൂരില്‍

Next Post

ഒടയംചാല്‍: മരോട്ടിക്കുഴിയില്‍ മേരി

Total
0
Share
error: Content is protected !!