കോട്ടയം അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 8,10 ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് ജൂണ്‍ 9-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. സെമിനാറിന്റെ ഉദ്ഘാടനം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശ്വാസ പരിശീല കമ്മീഷന്‍ അംഗങ്ങളായ സിസ്റ്റര്‍ പ്രിയ എസ്. ജെ. സി, ടോം മാത്യു കരികുളം എന്നിവര്‍ 8, 10 വിശ്വാസപരിശീലന ക്ലാസുകളിലെ പുസ്തകം അധ്യാപകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അധ്യാപകര്‍ക്കായി നടത്തിയ സെമിനാറിന് ഫാ. ജോയി കറുകപ്പറമ്പില്‍ നേതൃത്വം നല്‍കി. 11, 12 ക്ലാസുകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 16-ാം തീയതി ഞായറാഴ്ച ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്.
അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു
