ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അമേരിക്കയിലെ പ്രത്യേക ജീവിത സാഹചര്യങ്ങളുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍, വില്‍പത്രം തായ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങളും വില്‍പത്രങ്ങളുടെ കുറവുകളും, ആ കുറവുകള്‍ മറികടക്കാനുപകരിക്കുന്ന ട്രസ്റ്റ് രൂപീകരണത്തെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് Will & Trust എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചത്. ചിക്കാഗോയിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വക്കീലായ അറ്റോര്‍ണി ദീപാ പോള്‍ സെമിനാര്‍ നയിക്കുകയും, പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സാധാരണഗതിയില്‍ തയ്യാറാക്കുന്ന വില്പത്രങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍, മരിച്ചയാളിന്റെ കാലശേഷം ഉണ്ടായേക്കാവുന്ന നിയമപരമായ കാലതാമസവും കോടതിവഴിയായി ഇത് നടപ്പിലാക്കേണ്ടിവരുമ്പോള്‍ ഉണ്ടായേക്കാവുന്ന ചിലവും സെമിനാറില്‍ ചര്‍ച്ചാവിഷയമായി. ഇതിന് പരിഹാരമായി തയ്യാറാക്കുന്ന പല വിധത്തിലുള്ള ട്രസ്റ്റുകളെ സംബന്ധിച്ചുള്ള വിവരങ്ങളും സെമിനാറില്‍ അറ്റോര്‍ണി ദീപാ പോള്‍ പങ്കുവച്ചു. മെന്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍ പോള്‍സണ്‍ കുളങ്ങര സ്വാഗതം ആശംസിച്ചു. സിബി കൈതക്കത്തൊട്ടിയില്‍ നന്ദിപ്രകാശനം നടത്തി. വികാരി ഫാ. സിജു മുടക്കോടിയില്‍, പാരിഷ് സെക്രട്ടറി സിസ്റ്റാര്‍ ഷാലോം എന്നിവരോടൊപ്പം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറ, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, പിആര്‍ഒ അനില്‍ മറ്റത്തികുന്നേല്‍ എന്നിവര്‍ സെമിനാറിന്റെ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍