ആര്‍പ്പൂക്കര: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി. ദെല്‍മാസ്യാ SVM (89) നിര്യാതയായി. പേരൂര്‍ വെച്ചൂക്കാലായില്‍ പരേതരായ എബ്രഹാം, മേരി എന്നിവരുടെ മകളാണ്. മാത്യു, ജോര്‍ജ്, ടോമി, അലക്‌സ്, ബാബു, കുഞ്ഞുമോള്‍, ലൂസി പരേതരായ ജോസ് , ജിമ്മി, എന്നിവര്‍ സഹോദരങ്ങളാണ്.
1958 ല്‍ സന്ന്യാസ ജീവിതം ആരംഭിച്ച സിസ്റ്റര്‍ കൈപ്പുഴ, കണ്ണങ്കര, ചുങ്കം, മ്രാല, പയ്യാവൂര്‍, പാച്ചിറ, മള്ളൂശ്ശേരി, കുറ്റൂര്‍, കല്ലീശ്ശേരി, ചിങ്ങവനം, റാന്നി, കട്ടച്ചിറ, നട്ടാശ്ശേരി, ചാമക്കാല, കാരിത്താസ്, കിഴക്കേ നട്ടാശ്ശേരി, പാലത്തുരുത്ത്, ആര്‍പ്പൂക്കര എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്ന് ( 23-1-25) 6.30 pm ന് ആര്‍പ്പൂക്കര മഠത്തില്‍ കൊണ്ട് വരികയും നാളെ (24-1-25, വെള്ളിയാഴ്ച) രാവിലെ 7.15 ന് മൃതസംസ്‌ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടത്തുകയും ചെയ്യുന്നു.അതിനുശേഷം 9 മണിക്ക് പേരൂര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കൊണ്ടു വരികയും, 10 മണിക്ക് വി. കുര്‍ബാനയെ തുടര്‍ന്ന് അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ സമാപന ശുശ്രൂഷകള്‍ നടത്തുന്നതുമാണ്.