സാന്‍ജോ മൗണ്ടില്‍ നാല്പതാം വെള്ളി ആചരണം നടത്തപ്പെട്ടു

വടക്കുംമുറി: കോട്ടയം അതിരൂപതയിലെ കുരിശുമല തീര്‍ത്ഥാട കേന്ദ്രമായ വടക്കുംമുറി സാന്‍ജോമൗണ്ടില്‍ നാല്പതാംവെള്ളി ആചരണം ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു.
വെളളിയാഴ്ച വൈകുന്നേരം കോട്ടയം അതിരൂപതയുടെ വികാരി ജനറാള്‍ ഫാ.. തോമസ് ആനിമൂട്ടില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്കി. ചുങ്കം ഫൊറോന വൈദികര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് ചുങ്കം ഫൊറോനയിലെ എല്ലാ ഇടവകകളുടെയും നേതൃത്വത്തില്‍ കുരിശുമലകയറ്റം നടത്തപ്പെട്ടു. കുരിശിന്‍്റെവഴിക്ക് ശേഷം എല്ലാവര്‍ക്കും നേര്‍ച്ചകഞ്ഞിയും വിതരണം ചെയ്തു. അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്ത നാല്‍പതാം വെള്ളി ആചരണത്തിന് ഫൊറോന വികാരി ഫാ. ജോണ്‍ ചേന്നാകുഴി, വടക്കുംമുറി വികാരി ഫാ. ദിപു ഇറപുറത്ത്, ജെയിംസ് പൂതക്കാട്ട്, ബിജു പള്ളിപുറത്ത്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.

 

Previous Post

പേരൂരില്‍ കുരിശിന്‍െറ വഴി നടത്തി

Next Post

കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോന തല കുരിശിന്റെ വഴി നടത്തപ്പെട്ടു

Total
0
Share
error: Content is protected !!