സാന്‍ ഹൊസെ , കാലിഫോര്‍ണിയ : സാന്‍ ഹൊസെ സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ ക്നായി തൊമ്മന് അനുസ്മരണ ദിനം ആചരിച്ചു . ‘ ഇന്നത്തെ കുട്ടികള്‍ ആണ് നാളത്തെ വാഗ്ദാനങ്ങള്‍ . അവരിലൂടെ നമ്മുടെ പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കപ്പെടണം ‘ ഈ ഒരു ലക്ഷ്യത്തോടെ ആണ് കിഡ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 17നു ക്നായി തൊമ്മന് അനുസ്മരണം നടത്തിയത് . ക്നായി തൊമ്മന് എ ഡി 345ഇല് കൊടുങ്ങല്ലൂര്‍ വന്നിറങ്ങിയതിന്റെ അനുസ്മരണക്ക് ആയിട്ടാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 7ന് കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ക്നായി തൊമ്മന് ദിനം അയി ആചരിക്കുന്നത് . ക്നാനായക്കാരുടെ പ്രാര്‍ത്ഥനാ ഗാനമായ ‘ മാര്‍ത്തോമന്‍ നന്മയാലൊന്നു തുടങ്ങുന്നു ‘പാടി ആണ് ഈ ചടങ്ങിനു തുടക്കം കുറിച്ചത്.കുട്ടികള്‍ക്ക് തനതു ക്നാനായ പാരമ്പര്യത്തെയും, പൈതൃകത്തേയും, വിശ്വാസത്തെയും പറ്റിയും, കല്യാണ ചടങ്ങുകളെ കുറിച്ചും വേദപാഠ അദ്ധ്യാപിക ലൈബ പുതിയിടം ക്ലാസ് എടുത്തു. കുട്ടികള്‍ ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന ക്നായി തൊമ്മന്റെ പ്രതിമക്ക് മുന്നില്‍ നിന്ന് ‘ ക്നായി തൊമ്മന് കൊടുങ്ങല്ലൂരില്‍ അന്നു കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും ‘ എന്ന സത്യവാചകം ചൊല്ലി . പിന്നീട് ക്നാനായ പുരാതന പാട്ടുകള്‍ പാടിയും നടവിളിച്ചും ആണ് ഈ മഹത്തായ ദിനം സമാപിച്ചത് .
ഈ ദിനം ഭംഗി ആക്കുവാന് അഹോരാത്രം മുന്‍കൈ എടുത്ത കിഡ്സ് ക്ലബ് പ്രിന്‍സിപ്പാള്‍ സുനു ഓണശ്ശേരിക്ക് എല്ലാ വിധ നന്ദിയും വികാരി ഫാ. ജെമി പുതുശ്ശേരിയും കുട്ടികളും അറിയിച്ചു . അതോടൊപ്പം ക്നാനായ പാരമ്പര്യത്തെ പറ്റി ലൈബാ പുതിയിടം ക്ലാസ് എടുത്തു. , പിന്നെ ഇതുമായി സഹകരിച്ച മറ്റു വേദപാഠ അദ്ധ്യാപകര്‍ , കെ സി സി എന്‍ സി എക്സിക്യൂട്ടീവ്സ് , വികാരി ഫാ. ജെമി പുതുശ്ശേരി എന്നീവരോടുള്ള എല്ലാ വിധ നന്ദിയും സുനു ഓണശ്ശേരി രേഖപ്പെടുത്തി .