സാന്‍ ഹോസെയില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു

സാന്‍ ഹോസെ, കാലിഫോര്‍ണിയ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഇടവകാംഗങ്ങള്‍ക്കായി വാര്‍ഷിക ധ്യാനം നടത്തി. മാര്‍ച്ച് 21 ,22 ,23 എന്നീ ദിവസങ്ങളില്‍ ആയിരുന്നു ധ്യാനം.  ഈസ്റ്റര്‍നു മുന്നോടിയായി നോമ്പ് സമയത്തു നടത്തപ്പെട്ട ഈ ധ്യാനം ഇടവകാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥനയില്‍ കൂടുതല്‍ സമയം ചിലവഴിക്കാനും, ദൈവവുമായുള്ള ബന്ധം ആഴത്തില്‍ ആക്കുവാനും, അതോടൊപ്പം ആത്മീയമായ നവീകരണത്തിനും സഹായിച്ചു.
മുതിര്‍ന്നവര്‍ക്കായി കോഴിക്കോട് ബിഷപ്പ്  വര്‍ഗീസ് ചക്കാലക്കല്‍ ആണ് ധ്യാനം നയിച്ചത് .
വേദപാഠം പഠിക്കുന്ന ഇടവകയിലെ കുട്ടികള്‍ക്കായി Anointing Fire Catholic Ministry ഇല്‍ നിന്നും ആദിത്യ , ജോയല്‍ ,മരിയ എന്നിവരാണ് ധ്യാനം നയിച്ചത് . ഈ നോമ്പുകാലത്തു കുട്ടികള്‍ക്ക് കുമ്പസാരത്തിനായി ആത്മീയമായി ഒരുങ്ങുന്നതിനു ഈ ധ്യാനം ഏറെ സഹായകമായി .

അമോല്‍ ചെറുകര

Previous Post

ജീസസ് യൂത്ത് ടീന്‍സ് ധ്യാനങ്ങള്‍

Next Post

ഉഴവൂര്‍: കോന്തനാനിക്കല്‍ ജോസുകുട്ടി മാത്യു

Total
0
Share
error: Content is protected !!