സാന്‍ഹൊസെ ഫൊറോന ദേവാലയത്തിന്റെ ദശാബ്ദി ആഘോഷം സമാപിച്ചു

സാന്‍ഹൊസെ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിന്റെ അഭിമാനപൂര്‍വ്വം, തനിമയില്‍, ഐക്യത്തില്‍ എന്ന മുദ്രാവാക്യത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ ഭദ്രദീപം കൊളുത്തി ആരംഭിച്ച പത്താമത് വര്‍ഷത്തിന്റെ സമാപന സമ്മേളനം നവംബര്‍ 19, 20 തീയതികളില്‍ നടത്തപ്പെട്ടു. നവംബര്‍ 19 ശനിയാഴ്ച വൈകുന്നേരം 4.30 ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, സാന്‍ഹൊസെ രൂപത ബിഷപ്പ് മാര്‍ ഓസ്‌കാര്‍ കാന്‍തു, ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, സാന്‍ഹൊസെ പ്രഥമ ഇടവക വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ യുവജനങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷ് കുര്‍ബാനയും തുടര്‍ന്നു യുവജനങ്ങളുമായി ചര്‍ച്ചും കലാപരിപാടികളും നടത്തി.
നവംബര്‍ 20 ഞായര്‍ രാവിലെ 10 ന് ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടത്തപ്പെട്ടു. തുടര്‍ന്ന് നടന്ന സമാപനസമ്മേളനം പിതാവ് ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് മുളവനാല്‍, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫിനാന്‍സ് ചെയര്‍ രാജു ചെമ്മാച്ചേരില്‍, കെ.സി.സി.എന്‍.സി പ്രസിഡന്റ് ഷീബ പുറയംപള്ളില്‍, മിനിസ്ട്രീസ് റെപ്രസെന്റേറ്റീവായി മിഷന്‍ലീഗ് പ്രസിഡന്റ് ആശിഷ് മാവേലില്‍, ട്രസ്റ്റി ജോബിന്‍ കുന്നശ്ശേരില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
കഴിഞ്ഞ വര്‍ഷം ദൈവാലയ ട്രസ്റ്റിമാരായി പ്രവര്‍ത്തിച്ചവരെയും അക്കൗണ്ടന്റിനെയും ഫിനാന്‍സ് ചെയര്‍നെയും തലപ്പാവ് നല്കി ആദരിച്ചു. ഫാ. സജി പണിര്‍ക്കയില്‍ സ്വാഗതവും ജൂബിലി കണ്‍വീനര്‍ ജാക്‌സണ്‍ പുറയംപള്ളിയില്‍ നന്ദിയുംപറഞ്ഞു. വിവിന്‍ ഓണശ്ശേരില്‍ എം.സിയാരുന്നു.കൈക്കാരന്മാരായ ജോസ് വല്യപറമ്പില്‍, ജോയി തട്ടായത്ത്, മാത്യു തുരുത്തേപീടികയില്‍, മറ്റു ജൂബിലി കമ്മിറ്റി മെബഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്വത്വം നല്‍കി.
ജാക്‌സണ്‍ പുറയംപള്ളിയില്‍
പ്രോഗ്രാം കണ്‍വീനര്‍

Previous Post

ചൈതന്യ കാര്‍ഷിക മേള സമ്മാനകൂപ്പണ്‍ വിജയികള്‍

Next Post

ഏറ്റുമാനൂര്‍: പടിഞ്ഞാറേപ്പറമ്പില്‍ വി.എസ് തോമസ്

Total
0
Share
error: Content is protected !!