സാക്രമെന്റോയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

സാക്രമെന്റോ (കാലിഫോര്‍ണിയ): സാക്രമെന്റോ സെന്റ് ജോണ്‍ പോള്‍ സെക്കന്‍ഡ് ക്നാനായ കത്തോലിക്കാ മിഷനിലെ ചെറുനപുഷ്പ മിഷന്‍ ലീഗിന്റെയും മതബോധന ക്ളാസ്സിന്റെയും പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. റെജി തണ്ടാരശ്ശേരി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡി.ആര്‍.ഇ പ്രിന്‍സ് കണ്ണോത്തറ, മിഷന്‍ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടര്‍ ടുട്ടു ചെരുവില്‍, ഓര്‍ഗനൈസര്‍ ആലിസ് ചാമകാലായില്‍, കൈക്കാരന്മാരായ ഫിലിപ്പ് കളപ്പുരയില്‍, ജെയിംസ് കിണറ്റുകര, മിഷന്‍ സെക്രട്ടറി ജെറിന്‍ കൊക്കരവാലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മിഷന്‍ ലീഗിന്റെ പുതിയ ഭാരവാഹികളായി സേറാ പുത്തന്‍പുരയില്‍ (പ്രസിഡന്റ്), ജോനാ കുടിലില്‍ (വൈസ് പ്രസിഡന്റ്), നേഹ കള്ളാട്ടില്‍ (സെക്രട്ടറി), ആരോണ്‍ കറ്റുവീട്ടില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

സിജോയ് പറപ്പള്ളില്‍

Previous Post

കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോനതല 56-ാ മത് കെ.സി.വൈ.എല്‍ ജന്മദിനാഘോഷം നടത്തി

Next Post

മുനമ്പത്തിനു സമഗ്രവും ശാശ്വതവുമായ പരിഹാരമാര്‍ഗമാണവശ്യം

Total
0
Share
error: Content is protected !!