കാലിഫോര്‍ണിയയിലെ സാക്രമെന്‍്റോയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേയുടെ ഭാഗമായി സാക്രമെന്‍്റോ സെയിന്‍്റ് ജോണ്‍ പോള്‍ സെക്കന്‍ഡ് ക്നാനായ കാത്തലിക് മിഷന്‍ ക്നാനായക്കാരുടെ തനത് കലാരൂപമായ മാര്‍ഗംകളി അവതരിപ്പിച്ചു . ഏഞ്ചല്‍ കണ്ണോത്തറ, ചിന്നു കളപ്പുരതട്ടെല്‍, ജിഷ കല്ലാറ്റില്‍, ലിയ ചെരുവില്‍ , മരിയ തടത്തില്‍ , മെല്‍വി മലയില്‍, ഷെറീന മൂത്തേടത്, സെറാ പുത്തന്‍പുരയില്‍ എന്നിവരാണ് മാര്‍ഗംകളി അവതരിപ്പിച്ചത് .ഗബ്രിയേല്‍ മരങ്ങാട്ടില്‍ മാര്‍ഗംകളിയെ കുറിച്ചുള്ള ആമുഖ സന്ദേശം നല്‍കി .ക്നാനായ സമുദായത്തിന്‍്റെ പാരമ്പര്യവും സവിശേഷതകളും പ്രാധാന്യവും ഭാരത സഭക്ക് നല്‍കിയ സംഭാവനകളും സാക്രമെന്‍്റോ കെ സി വൈ എല്‍ അംഗങ്ങള്‍ മറ്റ് ഇന്ത്യന്‍ ക്രിസ്തിയ സഭകള്‍ക്ക് പോസ്റ്ററിലൂടെ വിശദീകരിച്ചു നല്‍കി . മിഷന്‍ ഡയറക്ടര്‍ ഡയറക്ടര്‍ ഫാ. റെജി തണ്ടാശ്ശേരി , എസ് കെ സി സി പ്രസിഡന്‍്റ് സിറില്‍ തടത്തില്‍ , ഡി ആര്‍ ഇ പ്രിന്‍സ് കണ്ണോത്തറ , സെക്രട്ടറി ജെറിന്‍ കൊക്കരവാലേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ടുട്ടു ചെരുവില്‍ സാക്രമെന്‍്റോ