സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ റോബോ ഫെസ്റ്റ്

പയ്യാവൂര്‍ : സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോബോട്ടിക്‌സ് മേഖലയിലെ കൗതുകങ്ങളും വിസ്മയങ്ങളും കോര്‍ത്തിണക്കി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ബിനോയ് കെ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നിത്യജീവിതത്തില്‍ റോബോട്ടിക്‌സിന്റെ പ്രയോജനം സൂചിപ്പിക്കുന്ന പ്രോജക്റ്റുകള്‍ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ നിര്‍മിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തെരുവ് വിളക്കുകള്‍ പകല്‍ നേരങ്ങളില്‍ കത്തുന്നത് ഒഴിവാക്കാനുള്ള മാര്‍ഗ്ഗം, മനുഷ്യരുടെ ഉയരം അളക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ, വിരലുകളുടെ ചലനങ്ങള്‍ തിരിച്ചറിയുന്ന സെന്‍സര്‍ എന്നിങ്ങനെ വിവിധ പ്രോജക്റ്റുകള്‍ കുട്ടികളില്‍ ജിജ്ഞാസ നിറച്ചു. സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിലെ മുന്‍ അംഗങ്ങളുമായ ശ്രാവണ്‍ നാരായണ്‍, അഭിനവ് സാബു, ടോം ജോസഫ് എന്നിവരാണ് പ്രോജക്ട് അവതരണത്തിന് വേണ്ടി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചത്. ഹെഡ്മാസ്റ്റര്‍ ബിജു സൈമണ്‍, കൈറ്റ് മിസ്ട്രസ് സിസ്റ്റര്‍ ജോമിഷ, കൈറ്റ് മാസ്റ്റര്‍ ലിബിന്‍ കെ. കുര്യന്‍ എന്നിവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി.

 

Previous Post

മുട്ടം :ഇഞ്ചനാട്ടില്‍ മത്തായി ചാക്കോ

Next Post

കെ.സി.വൈ.എല്‍ സെനറ്റ് യോഗവും ഫാ.മൈക്കിള്‍ വെട്ടികാട്ടിന് സ്വീകരണവും

Total
0
Share
error: Content is protected !!