ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ രാജപുരം കോളജ് അനുശോചിച്ചു

രാജപുരം സെന്റ് പയസ് X കോളേജ് ഗവണ്മെന്റ് എയ്ഡഡ് കോളേജ് ആയി ഉയര്‍ത്തി 1995 ഓഗസ്റ്റ് 18 നു ഉദ്ഘാടനത്തോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ സയന്‍സ് ലാബിന്റെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി എം എല്‍ എ നിര്‍വഹിക്കുന്നു (file photo)

രാജപുരം : 1994 ല്‍ ധനമന്ത്രിയായിരുന്ന , ദിവംഗതനായ ശ്രീ ഉമ്മന്‍ചാണ്ടി, ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച കോളേജ് ആണ് സെന്റ് പയസ് X കോളേജ് രാജപുരം . തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയ്ക്കും, വിശിഷ്യാ മലയോരമേഖലയ്ക്കും വിദ്യാഭ്യാസ പുരോഗതിക്ക് കാരണഭൂതമായി മാറിയ കോളേജ് ജില്ലയുടെയും സംസ്ഥാനത്തിന്റെയും സാംസ്‌കാരിക പുരോഗതിക്ക് നല്‍കിയ സംഭാവന വളരെ വലുതാണ് .ശ്രീ ഉമ്മന്‍ചാണ്ടിയുടെ പതിനായിരക്കണക്കിന് വികസന ഉദ്യമങ്ങളില്‍ ഒന്ന് മാത്രമെങ്കിലും പ്രാദേശിക വികസനത്തിന് മുതല്‍ക്കൂട്ടായി മാറി, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും നിദാനമായി തീര്‍ന്ന സെന്റ് പയസ് X കോളേജ് രാജപുരം, 1994മാര്‍ച്ച് 18 ബജറ്റിലൂടെ പ്രഖ്യാപിച്ച ശ്രീ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചേര്‍ന്ന രാജപുരം കോളേജ് സ്റ്റാഫ് ക്ലബ്ബില്‍ അനുശോചന പ്രമേയം പ്രസിഡണ്ട് ഡോ എന്‍ വി വിനോദ് അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എംഡി ദേവസ്യ,സ്റ്റാഫ് സെക്രട്ടറി ഏബല്‍ ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു . അധ്യാപകര്‍ ,അനധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous Post

മിഷന്‍ ക്വസ്റ്റ് വിജയികള്‍

Next Post

കല്ലറ: മണ്ണാട്ടുപ്പറമ്പില്‍ സൈമണ്‍ ഫിലിപ്പ്

Total
0
Share
error: Content is protected !!