രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ കണ്ണൂര്‍ സര്‍വ്വകലാശാല റാങ്കുകള്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച ബി.എ ഡവലപ്പ്‌മെന്റ് എക്കണോമിക്‌സ് ,ബി എസ് സി മൈക്രോബയോളജി എന്നീ ബിരുദങ്ങളുടെ ഫലപ്രഖ്യാപനത്തില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ റാങ്കുകള്‍ . ചെറുപുഴ സ്വദേശികളായ ജോസ് വി.ജെയുടേയും, ജോയ്‌സ് പി.ജിയുടേയും മകനായ ജോസഫ് വി.ജെ, ബി എ ഡെവലപ്‌മെന്റ് എക്കണോമിക്‌സ് ഒന്നാം റാങ്കിന് അര്‍ഹനായി .

ബി എസ് സി മൈക്രോബിയോളജിയില്‍ അഞ്ചിമ ബിജു രണ്ടാം റാങ്ക് കരസ്ഥമാക്കി .കള്ളാര്‍ നിവാസികളായ ബിജു വര്‍ഗീസിന്റെയും സില്‍വി ബിജുവിന്റെയും മകളാണ് അഞ്ചിമ

കൂടാതെ ഈ വര്‍ഷം കോളേജിലെ ക്യാമ്പസ് പ്ലേ സ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പസ് പ്ലേസ്‌മെന്റില്‍ പ്രൊബേഷനറി ക്ലാര്‍ക്ക് നിയമനത്തിന് ബിരുദ പരീക്ഷയുടെ റാങ്ക് ജേതാവായ ജോസഫ് വി.ജെ അടക്കമുള്ള 3 വിദ്യാര്‍ത്ഥികള്‍ അര്‍ഹത നേടി .

Previous Post

സാക്രമെന്റോയില്‍ മിഷന്‍ ലീഗ് മെയ് മാസ വണക്കാചരണം സംഘടിപ്പിച്ചു

Next Post

സ്വാശ്രയസംഘ ഫെഡറേഷന്‍ ഭാരവാഹി സംഗമവും പരിശീലനവും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!