ലോകത്തിലെ മികച്ച ശാസ്ത്ര ഗവേഷക ലിസ്റ്റില്‍ രാജപുരം സെന്റ് പയസ് കോളേജ് അധ്യാപകനും

അമേരിക്കയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയും ലോകപ്രശസ്ത പബ്ലിഷ്ര്‍ എല്‍സിവിയറും സംയുക്തമായി എല്ലാവര്‍ഷവും പ്രസിദ്ധികരിക്കുന്ന ‘ ലോകത്തിലെ ഏറ്റവും മികച്ച 2 % ഗവേഷകര്‍ / ശാസ്ത്രജര്‍ ‘ പട്ടികയില്‍ ഈ വര്‍ഷം (2024) സെന്റ് പയസ്സ് ടെന്ത് കോളേജ് മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സിനോഷ് സ്‌കറിയച്ചന്‍ ഇടം നേടി. 2022-23 വര്‍ഷത്തെ മികച്ച വെബ് ഓഫ് സയന്‍സ് (എസ് സി ഐ) -സ്‌കോപസ് ഗവേഷണ പ്രസിദ്ധീകരണങ്ങളും മികച്ച പേപ്പര്‍ സൈറ്റേഷന്‍ റിപ്പോര്‍ട്ടും ആണ് ഈ റാങ്കിന്റെ മാനദണ്ഡം. ബയോമെഡിക്കല്‍ റിസര്‍ച്ചില്‍ മൈക്രോബയോളജി- എന്‍വറോന്‍മെന്റല്‍ സയന്‍സ് വിഭാഗത്തില്‍ ലോകത്തിലെ 4039 റാങ്ക് കരസ്തമാക്കിയാണ് അദ്ദേഹം ടോപ് 2 % ലിസ്റ്റില്‍ ഇടം നേടിയത്. 2024 സെപ്റ്റംബര്‍ 16 നു പബ്ലിഷ് ചെയ്ത ഈ ഡാറ്റാബേസ് എല്‍സിവിയര്‍-സ്‌കോപസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2022 ല്‍ രാജ്യത്തെ മികച്ച മൈക്രോബിയോളജി അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട് ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

Previous Post

ഓണാഘോഷം സംഘടിപ്പിച്ച് സ്വാശ്രയഗ്രൂപ്പ്

Next Post

അക്ഷരനഗരിയ്ക്ക് സ്വാഗതമരുളാന്‍ കാരിത്താസ് റൗണ്ടാന

Total
0
Share
error: Content is protected !!