ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷിച്ചു

പുതുവേലി: പുതുവേലി സെന്‍്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ കെ സി സി യുടെയും, കെ സി ഡബ്ള്യു എ യുടെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്‍്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷിച്ചു , പള്ളിയില്‍ വരുന്ന ഏറ്റവും പ്രായമായ മുത്തശ്ശനെയും മുത്തശ്ശിയെയും ഫാ. സ്റ്റീഫന്‍ വമ്മ്യാലിലും ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശനെയും മുത്തശ്ശിയേയും ഫാ. ബേബി പെരുന്നിലത്തിലും പൊന്നാട അണിയിച്ച് ആദരിച്ചു . വിശ്വാസ പരിശീലന കേന്ദ്രത്തിലെ കുട്ടികള്‍ ആശംസ കാര്‍ഡ് നല്‍കി . തുടര്‍ന്ന് ഗ്രാന്‍ഡ് പേരന്‍സുമായി കുട്ടികള്‍ സംവാദം നടത്തി നടത്തി . പള്ളിയില്‍ വരാന്‍ സാധിക്കാത്ത മുത്തശ്ശന്‍ മാരെയും മുത്തശ്ശിമാരെയും അവരവരുടെ വീടുകള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുക ചെയ്തു.

 

Previous Post

ആരോഗ്യ സുരക്ഷക്ക് ആയുര്‍വേദ കിറ്റുകളുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

കെ.സി.എസ്.എല്‍ അബുദാബി യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനം

Total
0
Share
error: Content is protected !!