പുന്നത്തുറ: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയുടെ ചതുര് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന് നിസ്തുല സംഭാവനകള്‍ നല്കിയ ഇടവകയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു.റിട്ട. കേണല്‍ ത്രേസ്യാമ്മ സിറിയക് ഇലവുങ്കല്‍ മുഖ്യാതിഥിയായിരുന്നു. 11 വിമുക്ത ഭടന്മാര്ക്ക് കേണല്‍ ത്രേസ്യാമ്മ സിറിയക് ഇടവകയുടെ സ്നേഹസമ്മാനമായി മൊമെന്റോ നല്കി. വികാരി ഫാ. ജയിംസ് ചെരുവില്‍ സ്വാഗതവും കെ. സി. സി. യൂണിറ്റ് പ്രസിഡന്റ് ജോഷി മുത്തൂറ്റില്‍ കൃതജ്ഞതയും പറഞ്ഞു. അസി. വികാരി ഫാ. ജോസഫ് തച്ചാറ, ജൂബിലി ജനറല്‍ കണ്‍വീനര്‍ ബിനോയ് കടവില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിബീഷ് ഓലിക്ക മുറയില്‍ , ജോസ് മൂലക്കാട്ട്, മറ്റു പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.