പുന്നത്തറ : പുന്നത്തറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വിശുദ്ധ കുര്‍ബാനയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു . തുടര്‍ന്ന് വികാരി ഫാ. ജെയിംസ് ചെരുവിലിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ജൂബിലിയുടെ ഭാഗമായി പുന്നത്തുറ ഇടവക നടത്തുന്ന പരിപാടികള്‍ മാതൃകാപരമാണെന്ന് പിതാവ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്‍ വിശിഷ്ടാതിഥിയായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. ജോസ് നെടുങ്ങാട്ട്, പുന്നത്തുറ സെന്‍റ് തോമസ് പള്ളി വികാരി ഫാ. ജേക്കബ് കാട്ടടി എന്നിവര്‍ ആശംസകള്‍ ുനര്‍ന്നു. ജൂബിലി ജനറല്‍ കണ്‍വീനര്‍ ബിനോയ് കടവില്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിബീഷ് ഓലിക്ക മുറിയില്‍ കൃതജ്ഞതയും പറഞ്ഞു. ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന് മിഴിവേകി. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദിവസങ്ങളില്‍ മുപ്പതോളം പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.