പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളി ചതുര്‍ശതാബ്ദി ആഘോഷം: ദീപശിഖാ പ്രയാണത്തിനു തുടക്കമായി

പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയുടെ ചതുര്‍ശതാബ്ദിയാഘോഷങ്ങള്‍ക്കു മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് തിരിതെളിച്ച് ദീപശിഖ വികാരി ഫാ. ജെയിംസ് ചെരുവിലിനു കൈമൈറുന്നു.

കോട്ടയം അതിരൂപതയിലെ മൂന്നാമത്തെ ദൈവാലയമായ പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയുടെ ചതുര്‍ശതാബ്ദിയാഘോഷങ്ങള്‍ക്കു മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് ക്നാനായ പ്രേഷിത കുടിയേറ്റ ഭൂമിയായ കൊടുങ്ങല്ലൂരില്‍ തുടക്കമായി. രാവിലെ 10 മണിക്ക് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കുടിയേറ്റ ഭൂമിയില്‍ പൂര്‍വ്വിക അനുസ്മരണ പ്രാര്‍ത്ഥന നടത്തി. വികാരി ഫാ. ജെയിംസ് ചെരുവില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് തിരി തെളിച്ച് ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. അങ്കിത് തച്ചാറ, ജനറല്‍ കണ്‍വീനര്‍ ബിനോയ് കടവില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിബീഷ് ഓലിക്കമുറിയില്‍, ജോസ് മൂലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഉദയംപേരൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കിടങ്ങൂര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദീപശിഖാ പ്രയാണം പുന്നത്തുറ പഴയപള്ളിയില്‍ എത്തിച്ചേരും.
ചതുര്‍ശതാബ്ദിയാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഞായറാഴ്ച (ജൂണ്‍ 30) വൈകുന്നേരം അഞ്ചു മണിക്ക് പുന്നത്തുറ പഴയപള്ളി പാരിഷ് ഹാളില്‍ നിര്‍വ്വഹിക്കും. ബഹു. കേരള ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ് എമ.എല്‍.എ എന്നിവര്‍ പങ്കെടുക്കും. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിവിധ കര്‍മ്മപരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.

 

 

Previous Post

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദ ദാന ചടങ്ങും ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും

Next Post

ഇരവിമംഗലം: ആലുങ്കല്‍ (പീടികയില്‍) പെണ്ണമ്മ എബ്രഹാം

Total
0
Share
error: Content is protected !!