നവ്യാനുഭവമായി എയ്ഞ്ചല്‍സ് മീറ്റ്

പുന്നത്തുറ: ചതുര്‍ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തറ സെന്റ്. തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയും മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ സമിതിയും സംയുക്തമായി ‘എയ്ഞ്ചല്‍സ് മീറ്റ്’ എന്ന പേരില്‍ സംഘടിപ്പിച്ച കോട്ടയം അതിരൂപതയിലെ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമം നവ്യാനുഭവമായി. വി. കുര്‍ബാനക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തലിനു ശേഷം നടന്ന പൊതുസമ്മേളനം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ പ്രസിഡന്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് അധ്യക്ഷനായിരുന്ന യോഗത്തില്‍ മിഷന്‍ ലീഗ് അതിരൂപതാ ഡയറക്ടര്‍  ഫാ. ഷെറിന്‍ കുറിക്കിലെട്ട് ആമുഖ സന്ദേശവും മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റ്  സുജി പുല്ലുകാട്ട് ആശംസയും നേര്‍ന്നു. പുന്നത്തുറ പഴയ പള്ളി വികാരി ഫാ.ജെയിംസ് ചെരുവില്‍ യോഗത്തിന് സ്വാഗതവും മിഷന്‍ ലീഗ് അതിരൂപതാ ജന.സെക്രട്ടറി ശ്രീ പഴുമാലില്‍ കൃതജ്ഞതയും പറഞ്ഞു. യോഗത്തിന് ശേഷം ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടനയെ കുറിച്ച് മുന്‍ അതിരൂപതാ പ്രസിഡന്റ് ശ്രീ. യു. കെ.സ്റ്റീഫന്‍ , സാലസ് ചാക്കോ എന്നിവര്‍ക്ലാസ് നയിച്ചു

Previous Post

അപ്പന്റെയും മകന്റെയും പുസ്തകങ്ങള്‍ ഒരേവേദിയില്‍ ഒരുമിച്ചുപ്രകാശനം ചെയ്തു

Next Post

പെരിക്കല്ലുര്‍: കാരുപ്ളാക്കല്‍ ജെസി സ്റ്റീഫന്‍

Total
0
Share
error: Content is protected !!