പ്രൊ-ലൈഫ് മീറ്റിംഗും ദമ്പതികളെ ആദരിക്കലും നടത്തപ്പെട്ടു

അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രൊ-ലൈഫ് മീറ്റിംഗും ഇടവകകളില്‍ 2000-ാആണ്ടിന് ശേഷം വിവാഹിതരായവരില്‍ നാലോ അതില്‍കൂടുതലോ മക്കളുള്ള കുടുംബങ്ങളെ ആദരിക്കലും ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. രാവിലെ 10.30 ന് കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വി. കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് ഡോ. സി. സെല്‍മ എസ്.വി.എം പ്രൊ-ലൈഫിനെക്കുറിച്ച് ക്ലാസ്സ് നടത്തി. അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അതിരൂപത സഹായ മെത്രാന്‍ മാര്‍ ഗിവര്‍ഗ്ഗീസ് അപ്രേം നിര്‍വ്വഹിച്ചു. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടില്‍ സ്വാഗതവും സി. അനിജ എസ്.വി.എം കൃതജ്ഞതയും അര്‍പ്പിച്ചു. പ്രോഗ്രാമില്‍ 90 ഓളം കുടുംബങ്ങള്‍ പങ്കെടുത്തു.

Previous Post

വാഴ്വ് 2024- ന് ഗംഭീര പരിസമാപ്തി

Next Post

കല്ലറ സെന്റ്. തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Total
0
Share
error: Content is protected !!