പ്രൊജക്ട് മോണിറ്ററിങ് കമ്മിറ്റി മീറ്റിങ്

കണ്ണൂര്‍:  മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (നബാര്‍ഡ്)-മായി സഹകരിച്ച് കേരളത്തിലെ പന്നികൃഷി നടത്തുന്ന കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച ‘പിക്ഷ് മാസ്റ്റേഴ്‌സ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി’യുടെ മോണിറ്ററിങ് കമ്മിറ്റി യോഗം കമ്പനി ഓഫീസില്‍ നടത്തുകയുണ്ടണ്ടായി. നബാര്‍ഡ് കണ്ണൂര്‍ജില്ല മാനേജര്‍.ജിഷി മോന്‍, അബ്രാഹം ഉള്ളാടപ്പുള്ളില്‍, കമ്പനി ഡയറക്ട് ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു. കമ്പനിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, പുതിയ സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകാരം നല്കുകയും ചെയ്തു. ഉത്പാദനശേഷിയുള്ള പന്നി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനും, ഗുണമേന്മയുള്ള തീറ്റ ഉത്പാദിപ്പിക്കുന്നതിനും, കൃഷിക്കാര്‍ക്ക് പന്നി മാംസം ന്യായമായ വില ലഭ്യമാക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുവാനും ബോര്‍ഡ് അംഗങ്ങളെ എ. ജി. എം ഓര്‍മ്മപ്പെടുത്തി.

 

 

Previous Post

Parish Day was celebrated at St. Mary’s Canaan Church, Chicago.

Next Post

കൂടല്ലൂരില്‍ പുരാതനപ്പാട്ടു മാമാങ്കം

Total
0
Share
error: Content is protected !!