കോട്ടയം അതിരൂപതയെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് അനുമോദിച്ചു

കോട്ടയം: കോട്ടയം അതിരൂപതാ എപ്പാര്‍ക്കിയല്‍ അസം ബ്ലിയുടെ നിര്‍ദേശപ്രകാരം അതിരുപത ഹെല്‍ത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ നാലാമത്തെ കുട്ടിമുതലുള്ള പ്രസവശുശ്രുഷകള്‍ സൗജന്യമായി നല്‍കിതുടങ്ങിയതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.
പദ്ധതിയുടെ ഭാഗമായി അതിരുപതയിലെ കുടുംബങ്ങളില്‍ നാലാമതുണ്ടാകുന്ന കുട്ടികള്‍ മുതല്‍ പ്രസവത്തോട നുബന്ധിച്ചുള്ള ചെലവുകള്‍ അതിരുപതയുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭിക്കുന്നത് മാതൃകയാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലെറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.കോട്ടയം അതിരുപതയുടെ മാതൃകയില്‍ കേരളത്തിലെ എല്ലാ രൂപതകളിലും കുടുംബക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.

 

Previous Post

കല്ലറ:  മഠത്തിപറമ്പില്‍ ജോര്‍ജ്ജ് പി.എ

Next Post

ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഇടയാഴം ബിസിനസ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!