ഹ്യൂസ്റ്റനില്‍ പ്രീ- മാര്യേജ് കോഴ്‌സ് സമാപിച്ചു

ഹ്യൂസ്റ്റണ്‍:സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വിവാഹ ഒരുക്ക ക്യാമ്പ് നടത്തപ്പെട്ടു. ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ക്യാമ്പില്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയില്‍, ടോണി പുല്ലാപ്പള്ളില്‍ ബെന്നി കാഞ്ഞിരപ്പാറ, റെസിന്‍ ഇലക്കാട്ട് ,സ്വേനിയ ഇലക്കാട്ട്, ജോണ്‍സണ്‍ വട്ടമറ്റത്തില്‍, എലിസബത്ത് വട്ടമറ്റത്തില്‍, ദീപ്തി ടോമി, ജിറ്റി പുതുക്കേരില്‍, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കല്‍, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകള്‍ എടുത്തു.

മെയ് പത്തു മുതല്‍ പന്ത്രണ്ടു വരെ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വിവിധ ഇടവകകളില്‍നിന്നായി നാല്പതോളം യുവജനങ്ങള്‍ പങ്കെടുത്തു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വിഷയങ്ങളെക്കുറിച്ചും ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസ്സുകളാണ് നല്‍കപ്പെട്ടത്.

വിവാഹഒരുക്കസെമിനാര്‍ അനുഗ്രഹപ്രദവും, ഉപകാരപ്രദവുമായിരുന്നുവെന്നു പങ്കെടുത്ത യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാവര്‍ക്കും സര്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും എല്ലാവരുടെയും കുടുംബജീവിതം സുരഭിലവും ആനുഗ്രഹപ്രദമായിത്തീരട്ടെ എന്നും വികാരി ജനറാള്‍ ഫാ. തോമസ് മുളവനാലും, ഫാ. മുത്തോലത്തും, ടോണി പുല്ലാപ്പള്ളിലും ആശംസിച്ചു.

ബിബി തെക്കനാട്ട്

 

 

Previous Post

സെന്റ് കുര ്യാക്കോസ് പബ്ലിക് സ്‌കൂള്‍, കടുത്തുരുത്തി സി.ബി.എസ്.ഇ. പരീക്ഷാഫലം 2024

Next Post

മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!