ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് (ഇഋഋഞഉ), പരിസ്ഥിതിമിത്ര അവാര്‍ഡ് 2024 ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വെവ്വേറെ അംഗീകാരം നല്‍കുന്നു. ട്രോഫിയും 10000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പരിസ്ഥിതിമിത്ര അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മുന്‍ പ്രിന്‍സിപ്പലും സീര്‍ഡ് സ്ഥാപക ചെയര്‍മാനുമായ പ്രൊഫ. വി. പി. തോമസ്‌കുട്ടി, സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജോയ് പല്ലാട്ടുമഠം, സീര്‍ഡ് അഭ്യുദയകാംക്ഷിയായ അഡ്വ. ബിനോയ് ജോര്‍ജ് ചെറുകര എന്നിവ രാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മെയ് 20. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.േെേെലുവലി.െില.േശി എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഉഴവൂര്‍ കോളേജിന്റെയും പരിസരപ്രദേശങ്ങളുടെയും സുസ്ഥിരവികസനം ലക്ഷ്യം വച്ച് 2001ല്‍ ആരംഭിച്ച സീര്‍ഡ് യൂണിറ്റ് വിവിധങ്ങളായ പരിസ്ഥിതി സൗഹൃദ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുമായി സഹകരിച്ച് എന്‍വയോണ്‍മെന്റ് ആന്റ് സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ,് ട്രെയിനിങ്ങ് ആന്റ് പ്രാക്ടീസ് എന്ന വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തിവരുന്നു. കൂണ്‍കൃഷി, വെയ്സ്റ്റ് മാനേജ്‌മെന്റ്, വെര്‍മ്മികമ്പോസ്റ്റ് യൂണിറ്റ്, ജൈവകൃഷി, സോപ്പ് നിര്‍മ്മാണം, പ്രകൃതിദത്ത ഭക്ഷ്യോത്പാദനം, പേപ്പര്‍ ബാഗ്, മാറ്റ്, പേന എന്നിവയുടെ നിര്‍മ്മാണ പരിശീലനം, പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. ക്യാപ്റ്റന്‍ ജെയ്‌സ് കുര്യന്‍, ബിബി ജോസഫ് എന്നിവര്‍ സീര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9349802181, 9447761702