മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ എന്‍.എസ്.എസ്. യൂണിറ്റ് 87 ന്റെ ‘മാനസഗ്രാമം’ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ടോക്കിങ് വാള്’ പദ്ധതി ആരംഭിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായ മൂല്യാധിഷ്ഠിതവും വിദ്യാഭ്യാസപരവുമായ ചിത്രങ്ങള്‍ തയ്യാറാക്കുന്നതിലൂടെ സ്കൂളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എ.എല്‍.പി. സ്കൂള്‍ കാഞ്ഞിലേരി, മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പൊടിക്കളം, ചാമക്കാല്‍ ഗവണ്മെന്റ് എല്‍.പി. എന്നീ സ്കൂളുകളില്‍ ചിത്രങ്ങള്‍ വരച്ചു. ചാമക്കാല്‍ ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ വരച്ച ചിത്രങ്ങളുടെ സമര്‍പ്പണം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍. സി. നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് ജയപ്രകാശ് സ്വാഗതം പറഞ്ഞു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. സിനോജ് ജോസഫ് ആശംസകള്‍ നേര്‍ന്നു. അധ്യാപക വിദ്യാര്‍ത്ഥിനി സ്വാതി നന്ദി പറഞ്ഞു. രണ്ടാംവര്‍ഷ അധ്യാപക വിദ്യാര്‍ത്ഥിനി ചിത്തിര പി. യുടെ നേതൃത്വത്തില്‍ 18 അധ്യാപക വിദ്യാര്‍ത്ഥികള്‍ പദ്ധതിയില്‍ പങ്കാളികളായി.





