പി.കെ.എം. കോളേജ് ഓഫ് എഡ്യുക്കേഷന്‍ മടമ്പം എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗുഡ് സമരിയറ്റന്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ സസ്‌നേഹം – ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. അനാഥാരും വിധവകളും ആരോരുമില്ലാത്തവരുമായ മക്കളോടൊപ്പം ഒരു ദിവസം ചിലവഴിക്കുവാനും അവരുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുവാനും കുട്ടികളും ആദ്യപകരും സമയം ചിലവഴിച്ചു. നൃത്തവും പാട്ടും അധ്യാപക വിദ്യാര്‍ഥികള്‍ അവര്‍ക്കായി അവതരിപ്പിച്ചു. ഇത് പുനരധിവാസത്തിലുള്ളവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് നല്‍കുവാന്‍ ഇടയായി. സമരിറ്റന്‍ ഭവനിലെ മക്കളുമായി ഇടപഴകുക, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, അവരുടെ ക്ഷേമത്തിന് സംഭാവന ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് പി കെ എം കോളജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. കൂടാതെ ഗുഡ് സമരിയറ്റന്‍ സെന്ററിലെ മക്കള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. ഒപ്പം സ്വയം വീണ്ടെടുക്കലിനും വ്യക്തിഗത വളര്‍ച്ചയ്ക്കും പിന്തുണ നല്‍കുന്ന അന്തരീക്ഷവും സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ പരിപാടിക്ക് കോളേജ് എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ സിനോജ് ജോസഫ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ പ്രശാന്ത് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.