മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷനില്‍ സ്റ്റെം എഡ്യൂക്കേഷന്‍ പരിശീലനം തിങ്കളാഴ്ച സമാപിക്കും

സ്റ്റെം എഡ്യൂക്കേഷന്‍ ഹ്രസ്വകാല പരിശീലന പരിപാടിയുടെ ഉദ്ഘാടനവും കോഴ്സ് ഒൗട്ട്ലൈന്‍ പ്രകാശനവും സജീവ് ജോസഫ് MLA നിര്‍വഹിക്കുന്നു

മടമ്പം : പി.കെ. എം കോളജ് ഓഫ് എഡ്യൂക്കേഷന്‍, സൃഷ്ടി റോബോട്ടിക്സ് ആന്‍ഡ് ടെക്നോളജീസ്, കൊച്ചി, കെ.എം.ഇ.എ എഞ്ചിനീയറിംഗ് കോളജിലെ ഐ.ഇ.ഇ.ഇ, ഒ.ഇ.എസ് സ്റ്റുഡന്‍്റ് ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ച് അധ്യാപകര്‍ക്കും അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കുമായി സ്റ്റെം എഡ്യൂക്കേഷന്‍ വിഷയത്തില്‍ 5 ദിവസത്തെ പരിശീലന പരിപാടി ആരംഭിച്ചു. തിങ്കളാഴ്ച സമാപിക്കും. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സജീവ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. സൃഷ്ടി റോബോട്ടിക്സ് സി.ഇ.ഒ സുനില്‍ പോളാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ .ജെസ്സി എന്‍ .സി അധ്യക്ഷത വഹിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ (2020) ഊന്നല്‍ നല്‍കിയിട്ടുള്ള സ്റ്റെം എഡ്യുകേഷന്‍്റെ പ്രാധാന്യത്തെ കുറിച്ചും അധ്യാപക വിദ്യാര്‍ഥികള്‍ എന്ന നിലയില് സ്റ്റെം എഡ്യുക്കേഷന്‍ പരിശീലനം ഭാവിയില്‍ ഈ മേഖലയിലേക്ക് സധൈര്യം കടന്നുവരുവാനുമുള്ള ശക്തിസ്രോതസ്സായി മാറുമെന്നും പ്രിന്‍സിപ്പള്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോളേജ് വൈസ് പ്രിന്‍സിപ്പലും ഫിസിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും സ്റ്റെം എഡ്യുകേഷന്‍ പരിശീലന പരിപാടിയുടെ ഡയറക്ടറുമായ ഡോ. പ്രശാന്ത് മാത്യു സ്വാഗതം പറഞ്ഞു. പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷന്‍ തുടക്കം കുറിക്കുന്ന പരിശീലന പരിപാടിയുടെയും മറ്റുള്ള പദ്ധതികളുടെയും ഫലമായി വരും വര്‍ഷം 10,000 സ്കൂള്‍ കുട്ടികളിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്ന വിപുലമായ ലക്ഷ്യമുണ്ടെന്ന് സി.ഇ.ഒ സുനില്‍ പോള്‍ പറഞ്ഞു. തുടര്‍ന്ന് സ്റ്റുഡന്‍റ് കോര്‍ഡിനേറ്റഴ്സായ ആഷ്ലി ജോസഫ്, മീര കെ വി എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ആഷ്ലി ജോസഫ് നന്ദി പറഞ്ഞു.


സൃഷ്ടി റോബോട്ടിക്‌സ് സിഇഒ സുനില്‍ പോള്‍ അധ്യാപക വിദ്യാര്‍ഥികള്‍ക്കു STEM EDUCATION ഹ്രസ്വകാല പരിശീലന പരിപാടിയ്ക്കു നേതൃത്വം നല്കുന്നു

മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷന്‍ ”സെന്റര്‍ ഫോര്‍ സ്റ്റെം എഡ്യൂക്കേഷന്‍ ഇനിഷ്യേറ്റീവ്”

ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ഇന്ത്യയിലെ വിദ്യാഭ്യാസരീതിയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. അതില്‍ STEM വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. STEM എന്നത് ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനിയറിങ്, ഗണിതം എന്ന നാലു വിഷയങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഒരു സമന്വിത വിദ്യാഭ്യാസമാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ (2020) STEM വിദ്യാഭ്യാസം ശാസ്ത്രീയമായ ചിന്തനക്ഷമതയും, പ്രവൃത്തിപരമായ നൈപുണ്യങ്ങളും, ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ക്കുള്ള ഒരുക്കവുമാണ് ലക്ഷ്യമിടുന്നത്. STEM വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് പുതിയ കാര്യം കണ്ടെത്താനുള്ള താത്പര്യം, ചിന്തിക്കാന്‍ കഴിവ്, പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിവ് തുടങ്ങിയവ വളരുന്നു. കുട്ടികള്‍ പഠിക്കുന്നതിനു പുറമെ അതു പ്രായോഗികമായി പരീക്ഷിക്കാനും അവസരം ലഭിക്കുന്നു. ഈ പ്രാധാന്യം മനസിലാക്കി പി . കെ . എം കോളേജ് ഓഫ് എഡ്യുകേഷന്‍ സൃഷ്ടി റോബോറ്റിക്‌സ് & ടെക്‌നോളജിസ് ആയി സഹകരിച്ചുകൊണ്ടു STEM വിദ്യാഭ്യാസത്തില്‍ ഒരു മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷനെ ”സെന്റര്‍ ഫോര്‍ സ്റ്റെം എഡ്യൂക്കേഷന്‍ ഇനിഷ്യേറ്റീവ്” ആയി സജീവ് ജോസഫ് എംഎല്‍എ പ്രഖ്യാപിച്ചു. സ്റ്റെം ലബോറട്ടറി , Orientation programs , സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാംസ് , Resourse team , Resourse Persons Training, സ്റ്റെം@സ്‌കൂള്‍സ് , സ്റ്റെം#വിമെണ്‍ തുടങ്ങി വിവിധ പദ്ധതികളാണ് പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷന്‍ സൃഷ്ടി റോബോറ്റിക്‌സ് & ടെക്‌നോളജിസ് ആയി സഹകരിച്ചുകൊണ്ടു തുടക്കം കുറിക്കുന്നത് .അതിനായുള്ള ധാരണാപത്രത്തില്‍ ഇരുകൂട്ടരും ഒപ്പുവെച്ചു. പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷന്‍ പ്രിന്‍സിപ്പള്‍ ഡോ . ജെസ്സി എന്‍. സി, കോളേജ് വൈസ് പ്രിന്‍സിപ്പാലും ഫിസിക്കല്‍ സയന്‍സ് വിഭാഗം മേധാവിയുമായ ഡോ. പ്രശാന്ത് മാത്യു എന്നിവര്‍ ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷനെ ”സെന്റര്‍ ഫോര്‍ സ്റ്റെം എഡ്യൂക്കേഷന്‍ ഇനിഷ്യേറ്റീവ്” ആയി സജീവ് ജോസഫ് എംഎല്‍എ പ്രഖ്യാപിക്കുന്നു.

മടമ്പം പി. കെ. എം കോളേജ് ഓഫ് എഡ്യുകേഷനില്‍ സ്റ്റെം @ സ്‌കൂള്‍സ് നു ആരംഭം

മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷന്‍ സൃഷ്ടി റോബോറ്റിക്‌സ് & ടെക്‌നോളജിസ് ആയി സഹകരിച്ചുകൊണ്ടു അകഡെമിക് പ്രോജക്റ്റ് ആയ സ്റ്റെം@സ്‌കൂള്‍സിനു തുടക്കം കുറിക്കുന്നു. മലബാര്‍ മേഖലയിലെ സ്‌കൂളുകളില്‍ 5 – 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് നൂതന സാങ്കേതിക വിദ്യകളായ റോബോറ്റിക്‌സ്, 3 D പ്രിന്റിംഗ്, കോഡിങ് എന്നിവയില്‍ പരിശീലനം കൊടുക്കാനും അതില്‍ മികവു പുലര്‍ത്തുന്ന കുട്ടികളെ ഉയര്‍ന്ന തലത്തിലുള്ള പദ്ധതികളുടെ ഭാഗമാക്കുവാനും സ്റ്റെം@സ്‌കൂള്‍സ് പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി പി. കെ. എം കോളേജ് ഓഫ് എഡ്യുകേഷന്‍ നടത്തുന്ന പരിശീലന പരിപാടിയിലൂടെ പരിശീലനം സിദ്ധിച്ച Trained STEM Mentors മുന്‍കൈ എടുക്കും. സൃഷ്ടി റോബോറ്റിക്‌സ് & ടെക്‌നോളജിസ് സിഇഓ മിസ്റ്റര്‍ സുനില്‍ പോള്‍ പ്രൊജെക്റ്റ്‌നു നേതൃത്വം നല്കും. ആദ്യഘട്ടത്തില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ 5 – 8 വരെയുള്ള ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികള്‍ക്ക് 2025 മെയ് 31 നു പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ വെച്ചു ഏകദിന STEM Orientation Course നടത്തും. പി. കെ. എം കോളേജ് ഓഫ് എഡ്യുകേഷന്‍ തുടക്കം കുറിക്കുന്ന ഈ സംരംഭം കേരളത്തിലെതന്നെ അധ്യാപകപരിശീലന മേഖലയില്‍ നൂതനമായ ആശയമാണെന്ന് പ്രൊജെക്റ്റ് ലോഞ്ച് ചെയ്തുകൊണ്ട് ഇരിക്കൂര്‍ MLA Adv. Sajeev Joseph പറഞ്ഞു. ഇത് മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ ഒരു മുന്നേറ്റത്തിനുള്ള തുടക്കമാകും എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.


പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനും സൃഷ്ടി റോബോട്ടിക്‌സും സഹകരിച്ചുള്ള അകഡെമിക് പ്രൊജെക്റ്റ് STEM @SCHOOLS സജീവ് ജോസഫ് ലോഞ്ച് ചെയ്യുന്നു
Previous Post

ലഹരി വിരുദ്ധ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

യങ് അഡല്‍റ്റ്‌സ് & കപ്പ്ള്‍സ് നോമ്പുകാല കൂട്ടായ്മ ഏപ്രില്‍ 12 ന്.

Total
0
Share
error: Content is protected !!