മടമ്പം: പി കെ എം കോളേജ് ഓഫ് എജുക്കേഷന്റെ ഭാഗമായി ഒക്ടോബര്‍ നാലാം തീയതി മുതല്‍ തുടങ്ങി പത്താം തീയതി വരെ നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ വാരം ആചരിച്ചു . അന്താരാഷ്ട്ര ബഹിരാ കാശ വാരം ഒക്ടോബര്‍ നാലാം തീയതി ഉദ്ഘാടന ചടങ്ങോടെ ‘അസ്ട്രാലിസ്’എന്ന പേരില്‍ നടത്തപ്പെട്ടു. ഫിസിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ Dr. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ Dr. ജെസ്സി എന്‍ സി വാരോഘോഷം ഉദ്ഘാടനം ചെയ്തു. വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ കോളേജ് തലത്തിലും സ്‌കൂള്‍തലത്തിലും സംഘടിപ്പിച്ചു. ബഹിരാകാശ നേട്ടങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ മിഷനുകള്‍ ബഹിരാകാശ പഠനത്തിലെ നൂതന ആശയങ്ങളും ഭാവി സാധ്യതകള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ‘എക്‌സ്‌പ്ലോറിങ് ദി ഫ്രോണ്ടിയേഴ്സ് ഓഫ് സ്‌പേസ്’ എന്ന പേരില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തപ്പെട്ടു.കുട്ടികള്‍ക്കായി സ്‌കൂള്‍തലത്തില്‍ ‘ഞാനൊരു ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായിരുന്നുവെങ്കില്‍ ‘എന്ന വിഷയത്തെ ആസ്പദമാക്കി സര്‍ഗാത്മക രചന മത്സരവും അവയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും കോളേജ് തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മറ്റു പരിപാടികളും സംഘടിപ്പിച്ചു. മുഖ്യാതിഥിയായ ആന്തൂര്‍ എ എല്‍ പി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ഇ. നാരായണന്‍ മാസ്റ്ററിനെ ആദരിച്ചു . ‘താരഗണം ‘എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. തുടര്‍ന്ന് റിപ്പോര്‍ട്ട് വായനയും സമാപന ചടങ്ങും നടത്തപ്പെട്ടു ഫിസിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ വാരം വിജ്ഞാനപ്രദമായി ആചരിച്ചു.