മടമ്പം : ലോകത്തിലെ സ്ത്രീകളില്‍ 28 ല്‍ ഒരാള്‍ എന്ന നിലയിലും പുരുഷന്മാരില്‍ നൂറില്‍ ഒരാള്‍ എന്ന നിലയിലും സ്തനാര്‍ബുദം ഉണ്ടാകുന്നുവെന്ന് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ.ജെന്നി ജോസഫ് പറഞ്ഞു. പി കെ എം കോളേജ് ഓഫ് എജുക്കേഷന്‍ ഐക്യുഎസി , കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടമായി സഹകരിച്ചുകൊണ്ട് കോളേജില്‍ വെച്ച് നടത്തിയ സ്തനാര്‍ബുദ അവബോധ ക്ളാസ്സ് നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയകാലത്തു സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്തനാര്‍ബുദത്തിന്‍്റെ കാരണങ്ങള്‍, രോഗനിര്‍ണയരീതികള്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചു വിശദമായ ചര്‍ച്ചകള്‍ നടന്നു. കോളേജ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഓണ്‍ലൈനായി നടന്ന പ്രോഗ്രാമില്‍ പിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍. സി. അധ്യക്ഷത വഹിച്ചു. ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. വീണ അപ്പുക്കുട്ടന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു നേതൃത്വം നല്‍കി. സ്റ്റുഡന്‍്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനശ്വര മുരളീധരന്‍ നന്ദി പറഞ്ഞു.