മടമ്പം:പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ലാപ്ടോപ്പ് സമര്‍പ്പണ ചടങ്ങും പുതുപ്പള്ളി എം. എല്‍. എ, അഡ്വ. ചാണ്ടി ഉമ്മനുമായുള്ള സംവാദവും കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചു സംഘടിപ്പിച്ചു. അഡ്വ. സജീവ് ജോസഫ് എം.എല്‍.എ യും സംബന്ധിച്ചു.
ഡോ. പ്രശാന്ത് മാത്യു (കോളേജ് വൈസ് പ്രിന്‍സിപ്പല്‍) സ്വാഗതം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍. സി. അധ്യക്ഷത വഹിച്ചു. എം. എല്‍. എ ഫണ്ടില്‍ നിന്നും കോളേജിന് അഞ്ച് ലാപ്ടോപ്പുകള്‍ നല്‍കിയതിന്‍െറ ഉദ്ഘാടനം സജീവ ് ജോസഫ് നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിന്‍്റെ ഭാവി, അതിന്‍്റെ സാധ്യതകള്‍, വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള ആഴമുള്ള ചര്‍ച്ചകള്‍ പരിപാടിക്ക് സജീവതയും പ്രചോദനവും നല്‍കി. ഡോ. വീണ അപ്പുക്കുട്ടന്‍ (ഐ.ക്യൂ.എ.സി കോഓര്‍ഡി സംസാരിച്ചു. ഇംഗ്ളീഷ് വിഭാഗം രണ്ടാം വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥിനി അനീറ്റ ബിജു നന്ദി പറഞ്ഞു.