പി കെ എം കോജേ് ഓഫ് എഡ്യൂക്കേഷനില്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണം

മടമ്പം. പി കെ എം കോജേ് ഓഫ് എഡ്യൂക്കേഷന്‍ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപത മെത്രാപ്പോലീത്തയുമായിരുന്ന അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍്റെ അനുസ്മരണവും എന്‍ഡോവ്മെന്‍്റ് വിതരണവും കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജെസ്സി എന്‍ സി അധ്യക്ഷത വഹിച്ചു. പ്രോ മാനേജര്‍ ഫാ ജോയി കാട്ടിയാങ്കല്‍ ഉദ്ഘാടനവും രാജപുരം ഫൊറോനാ വികാരി ഫാ ബേബി കാട്ടിയാങ്കല്‍ മാര്‍ കുന്നശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. മേരിലാന്‍ഡ് ഹൈ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സി .നമിത എസ് വി എം, പി ടി എ പ്രസിഡന്‍റ് സിറിയക് അബ്രാഹം ഐ ക്യു എ സി കോഡിനേറ്റര്‍ ഡോ വീണ അപ്പുകുട്ടന്‍, വിദ്യാര്‍ത്ഥി പ്രതിനിധി ജ്വാല മരിയ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്ററും ഇംഗ്ളീഷ് വിഭാഗം മേധാവിയുമായ ഡോ രേഖ കെ ആര്‍ സ്വാഗതവും സ്റ്റാഫ് അസോസിയേഷന്‍ ജോയിന്‍്റ് സെക്രട്ടറി രാജേഷ് കെ ജെ നന്ദിയും പറഞ്ഞു.

Previous Post

അനിതാ സൈമണ്‍ മണപ്പിള്ളില്‍ കൃഷി വകുപ്പ് ആലപ്പുഴ ജില്ലാ മേധാവി

Next Post

‘നിക്കി’ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള തുക കൈമാറി

Total
0
Share
error: Content is protected !!