മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷന്‍ ഹരിതകലാലയമായി ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചു. ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി ക്ലീന്‍സിറ്റി മാനേജര്‍ മോഹനന്‍ , സതീഷ് പി.വി -PHI, രസിക അശോക് – YP എന്നിവര്‍ കോളേജ് സന്ദര്‍ശിച്ച് മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി.അതിന്റെ അടിസ്ഥാനത്തില്‍ പി.കെ.എം കോളേജിനെ ഹരിതകലാലയമായി പ്രഖ്യാപിക്കുകയും സര്‍ട്ടിഫിക്കറ്റ് എല്ലാ സ്റ്റാഫിന്റെയും സാന്നിധ്യത്തില്‍ ക്ലീന്‍സിറ്റി മാനേജര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജെസ്സി എന്‍.സിയ്ക്ക് കൈമാറുകയും ചെയ്തു.