പിറവം: നഴ്സസ് ദിനത്തോടനു ബന്ധിച്ചു കെ.സി.ഡബ്ള്യു.എ പിറവം യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ ഫൊററോനായിലുള്ള നഴ്സ് മാരുടെ സംഗമം നടത്തി. റിട്ടയേര്‍ഡ് നേഴ്സസ്, നിലവില്‍ ജോലി ചെയ്യുന്നവര്‍, ചെയ്യാത്തവര്‍ മുന്‍പ് ജോലി ചെയ്തിരുന്നവര്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു. അതിരൂപത പ്രസിഡന്‍്റ് ഷൈനി സിറിയക് ചൊള്ളമ്പേല്‍ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍, ഫൊറോനാ വികാരി ഫാ. തോമസ് പ്രാലേല്‍ അനുഗ്രഹപ്രഭാഷണം നടത്തുകയും നഴ്സ്മാര്‍ക്ക് സമ്മാനങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തു , യൂണിറ്റ് പ്രസിഡന്‍്റ് ജൈനമ്മ ജോസഫ് കുഴിക്കാട്ടുമനക്കല് അധ്യക്ഷത വഹിച്ചു . ഫൊറോനാ പ്രസിഡന്‍്റ് രമ്യ ബിജോയ് ചേന്നാട്ട് ആശംസകള്‍ നേര്‍ന്നു. സേറ സണ്ണി നിരപ്പുകാട്ടില്‍ ക്ളാസ്സ് നയിച്ചു. സഹവികാരി ഫാ. സ്റ്റീഫന്‍ മുടക്കോടിയില്‍ ഗ്രൂപ്പ് ഗെയിംസിനു നേതൃത്വം നല്കി. അതിരൂപത ഭാരവാഹികളായ ബീന ബിജു കാവനാല്‍, ഏലിയാമ്മ ലൂക്കോസ് പുതുമയില്‍, സി. അനില ്എസ്.വി.എം, എന്നിവര്‍ സംബന്ധിച്ചു.