പയസ് മൗണ്ട് : ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.സിയുടെയും വിസിറ്റേഷന്‍ കോണ്‍വെന്‍്റി ന്‍്റേയും ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന “കൈത്താങ്ങ് ” സഹായ പദ്ധതിയുടെ ഉദ്ഘാടനം അതിരൂപതാ വികാരി ജനറല്‍ ഫാ . മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. യൂണിറ്റ് ചാപ്ളെയിന്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ പ്രസംഗിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡന്‍്റ് മാത്യു ആളോത്ത് മഴുപ്പേല്‍ , സെക്രട്ടറി സിറിയക് ചൊള്ളമ്പേല്‍, സിബി വെട്ടുവേലില്‍,ബൈജു വെള്ളച്ചാലില്‍ മറ്റു ഭാരവാഹികള്‍ , വിസിറ്റേഷന്‍ കോണ്‍വെന്‍്റിലെ മദര്‍ സി. ജോബിന്‍ സി റ്റോം മേരി, സി.ശാലിനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി കിടപ്പു രോഗികളെ ഭവനങ്ങളില്‍ പോയി സന്ദര്‍ശക്കുകയും ആദരിക്കുകയും ചെയ്തു.