ഗ്രാന്‍ഡ് പേരന്‍്റ്സ് ദിനാചരണവും ജുസേപേ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍്റെ ഉദ്ഘാടനവും നടത്തി

പയസ് മൗണ്ട്:സെന്‍റ് പയസ് ടെന്‍ത് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.സി. , കെ.സി .ഡബ്ള്യൂ.എ , കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ മുത്തശ്ശീ മുത്തശന്‍മാരുടെ ദിനവും യുവജന ദിനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും സംയുക്തമായി ആഘോഷിച്ചു.കെ.‘സി.ഡബ്ള്യൂ.എ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ജുസേപെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍്റെ ഉദ്ഘാടനം അതിരൂപതാ വികാരി ജനറല്‍ ഫാ . മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. യൂണിറ്റ് ചാപ്ളെയിന്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ ആശംസകള്‍ നേര്‍ന്നു.യൂണിറ്റ് പ്രസിഡന്‍്റ് ഷൈനി ചൊള്ളമ്പേല്‍, സെക്രട്ടറി ലിസ്സി ആ നാലില്‍, മറ്റു ഭാരവാഹികള്‍,.സിസ്റ്റര്‍ അഡൈ്വസര്‍ സി. ജോബിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കിടപ്പു രോഗികളെ ഭവനങ്ങളില്‍ പോയി സന്ദര്‍ശിക്കുകയും ആദരിക്കുകയും ചെയ്തു. മുത്തശ്ശീ മുത്തശന്‍മാരെ  ആദരിച്ചു. കെ.സി.ഡബ്ള്യു.എ അംഗങ്ങള്‍ക്കായി ആരംഭിച്ചിരിക്കുന്ന കൂണ്‍കൃഷി പരിശീലനത്തിന്‍്റെ ഉദ്ഘാടനവും നടത്തപ്പെട്ടു.

Previous Post

ബൈബിള്‍- പുതിയ നിയമ പാരായണം നടന്നു

Next Post

ചാമക്കാല: എടാട്ട് ഏലിക്കുട്ടി ചാണ്ടി

Total
0
Share
error: Content is protected !!