ഒരുമയുടെ പാഠമായി ഫിലാഡെല്‍ഫിയ ക്നാനായ പിക്‌നിക്

ഫിലാഡെല്‍ഫിയ സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പിക്‌നിക് ഒരുമയുടെയും തനിമയുടെയും പുത്തന്‍ പാഠങ്ങള്‍ പകരുന്നവയായിരുന്നു . ക്‌നാനായ കുടുംബങ്ങളെ കോര്‍ത്തിണക്കി അസോസിയേഷന്‍ പ്രസിഡന്റ് സോണി കൊടിഞ്ഞില്‍ ന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പിക്‌നിക് ഏവരിലും നവ്യാനുഭവമായി. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏവരെ ഒന്നിച്ച വിവിധ മത്സരങ്ങള്‍ ഏവര്‍ക്കും പുത്തന്‍ ഉണര്‍വേകി. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുതുമയാര്‍ന്ന വാശിയേറിയ മത്സരങ്ങള്‍ നടത്തപ്പെട്ടു. വിജയികള്‍ക്ക് ക്‌നാനായ നൈറ്റില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. പിക്‌നിക്കില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

 

Previous Post

കൂടല്ലൂര്‍: കല്‍ച്ചിറയില്‍ കെ.കെ ജോസ്

Next Post

കുട്ടികളുടെ സംരക്ഷണത്തിനായി നിയമ അവബോധ ക്യാമ്പയിനുമായി കെ.എസ്.എസ്.എസ്

Total
0
Share
error: Content is protected !!