പ്രഥമ ഗ്ലോബല്‍ ക്‌നാനായ വോളിബോള്‍ മത്സരം പെര്‍ത്തില്‍

ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ തീര നഗരമായ പെര്‍ത്തില്‍ നടക്കാനിരിക്കുന്ന പ്രഥമ ക്‌നാനായ ഗ്ലോബല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. കെ സി സി ഓ യുടെ സഹകരണത്തോടെ അംഗ സംഘടനയായ ക്‌നാനയ അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയാണ് ഈ കായിക ഉത്സവത്തിന് ആതിഥ്യം അരുളുന്നത്. നവംബര്‍ 26 ന് പ്രസിദ്ധമായ കര്‍ട്ടന്‍ യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് തീ പാറുന്ന പോരാട്ടങ്ങള്‍ക്ക് വേദിയാവുക. ഓഷ്യാനയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്നവരെ കൂടാതെ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും എത്തുന്ന വോളിബോള്‍ ടീമുകള്‍ കളിക്കളത്തില്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍….. തെല്ലകലെ ശാന്തമായി ഇരമ്പുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അലകളുടെ താളത്തിനൊപ്പം പുരാതനപ്പാട്ടുകള്‍ പാടിയും നടവിളിച്ചും കളിക്കാരെ ആവേശത്തിന്റെ വെള്ളിത്തേരിലേറ്റാന്‍ വെമ്പല്‍ കൊള്ളുന്ന വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ക്‌നാനായ സമൂഹത്തിന് ഇനിയങ്ങോട്ട് കാത്തിരിപ്പിന്റെ ദിനരാത്രങ്ങളാണ്.

Previous Post

അതിരൂപത അസംബ്ളി: കടുത്തുരുത്തി ഫൊറോനയില്‍ പ്രാരംഭരേഖ ചര്‍ച്ച ചെയ്തു

Next Post

അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!