പെര്‍ത്ത് ക്‌നാനായ മിഷനു ഔദ്യോഗിക ആരംഭം

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ക്‌നാനായ ജനതയ്ക്കായി ഇന്‍ഫന്റ് ജീസസ് ക്‌നാനായ കാത്തലിക് മിഷന്‍ പെര്‍ത്ത് സ്ഥാപിതമായി. മിഷന്‍ ചാപ്ലയിന്‍ ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴിയില്‍ ദീപം തെളിച്ച് എല്ലാ കുടുംബനാഥന്മാര്‍ക്കും കൈമാറി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് തുടക്കം കുറിക്കുകയും ചെയ്തു. ഈ മിഷന്‍ ഇവിടെ സ്ഥാപിതമാകാന്‍ പരിശ്രമിച്ച എല്ലാ കുടുംബങ്ങളെയും തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അഭിനന്ദിച്ചു. ക്‌നാനായ പാരമ്പര്യത്തിലും അടിയുറച്ച വിശ്വാസത്തിലും പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ മിഷന് സാധിക്കുമെന്ന് ഏവരും അഭിപ്രായപ്പെട്ടു

Previous Post

ഫാ. ഡോമി തോമസ് വള്ളോംകുന്നേല്‍ എം.എസ്.എഫ്.എസ് എപ്പിസ്കോപ്പല്‍ വികാര്‍

Next Post

രാജപുരം കോളേജില്‍ റബ്ബര്‍ ടാപ്പിങ് പരിശീലനത്തിന് തുടക്കമായി

Total
0
Share
error: Content is protected !!