വയനാട് ദുരന്തബാധിതര്‍ക്ക് പിന്തുണ നല്‍കുക: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

വെള്ളമുണ്ട: വയനാട്ടിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലിലും, മഴക്കെടുതിയിലും മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ജീവിത മാര്‍ഗങ്ങളും, സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്ന പെരിക്കല്ലൂര്‍ ഫൊറോനതല പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാംകല്‍, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ജോര്‍ജ് കപ്പുകാലായില്‍, ഫാ സ്റ്റീഫന്‍ ചീക്കപ്പാറയില്‍, ഷൈനി ടോമി ചെന്നലികുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.വയനാട്ടിലെ വിവിധ ഇടവകകളില്‍ നിന്നായി 140 ഓളം പ്രതിനിധികള്‍ സംബന്ധിച്ചു.

സംയുക്ത യോഗം ഐക്യകണ്ടേനെ അംഗീകരിച്ച പ്രമേയം

കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ അധ്യക്ഷതയില്‍ വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്ന പെരിക്കല്ലൂര്‍ ഫൊറോനയിലെ വൈദികര്‍, പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടന ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗം ഐക്യകണ്ടേനെ അംഗീകരിച്ച പ്രമേയം,
വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ മേഖലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശത്തും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഫലമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ പാവന സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ ദുരന്തത്തില്‍ കുടുംബാംഗങ്ങളെയും മറ്റ് പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരെയും, ജീവിത മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ നാളിതുവരെ സ്വരക്കൂട്ടിയതൊക്കെ തകര്‍ന്നു പോയവരുടെയും വേദനയില്‍ ഞങ്ങള്‍ പങ്കുചേരുന്നു.
ദുരന്ത ഭൂമിയില്‍ തങ്ങളുടെ ജീവന്‍ പണയം വെച്ച് ത്യാഗപൂര്‍വം കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തകരെയും ഞങ്ങള്‍ ആദരപൂര്‍വ്വം ഓര്‍ക്കുന്നു. വയനാടിന്റെ വേദന ലഘൂകരിക്കാന്‍ സര്‍ക്കാര്‍ – സര്‍ക്കാര്‍ ഇതര സംവിധാനങ്ങള്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങളിലും പൂര്‍ണ്ണമായി

സഹകരിക്കാന്‍ എല്ലാവരോടും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.കോട്ടയം അതിരൂപതയുടെ പൂര്‍ണമായ സഹകരണവും പിന്തുണയുംപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു

 

 

Previous Post

ഉഴവൂര്‍ ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

Next Post

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു

Total
0
Share
error: Content is protected !!