കണ്ണൂര്‍ : കെ.സി.വൈ.എല്‍ മലബാര്‍ റീജിയണും കോട്ടയം അതിരൂപത ജീസസ് യൂത്തും ചേര്‍ന്ന് മലബാര്‍ പ്രദേശത്തെ 10,11,12 ക്ളാസ്സുകളില്‍ പാസ്സ്ഒൗട്ടായ കുട്ടികള്‍ക്കായി കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ വെച്ച് ‘പെനുവേല്‍ 24’ എന്ന പേരില്‍ നാലുദിവസമായി യൂത്ത് പ്രോഗ്രാം നടത്തി. പ്രോഗ്രാമില്‍ മലബാര്‍ പ്രദേശത്തുനിന്നും 135 പേര്‍ പങ്കാളികളായി. ഈശോമിശിഹായെ കണ്ടുമുട്ടാനും നമ്മുടെ പൂര്‍വികര്‍ ഭാരതത്തിലേക്ക് വന്നതിന്‍്റെ ലക്ഷ്യം എന്താണെന്നു മനസ്സിലാക്കുവാനും പ്രോഗ്രാം സഹായിച്ചു. കോവിഡിനു ശേഷം സഭയോടും സഭാ സംവിധാനങ്ങളോടും കുട്ടികള്‍ക്കുണ്ടായിരുന്ന വിരക്തിക്കെതിരെ ഒരു പോരാട്ടമായിരുന്നു ‘പെനുവേല്‍ 24.
കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതയിലെ നിരവധി വൈദീകരുടെയും സന്യസ്തരുടെയു കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍്റെയും കോട്ടയം അതിരൂപത ജീസസ് യൂത്ത് ടീമിന്‍്റെയും സാന്നിധ്യവും, നേതൃത്വവും പ്രോഗ്രാമിന്‍്റെ വിജയമായിരുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ളാസുകള്‍, ചര്‍ച്ചകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, സ്കിറ്റുകള്‍, ആക്ഷന്‍ സോങ്സ്, ഗെയിംസ്, വര്‍ക്ക് ഷോപ്പ്, ആരാധന, കുമ്പസാരം, പരി. കുര്‍ബാന, സംഗീത നിശ തുടങ്ങിയവ പ്രോഗ്രാമിന്‍്റെ ഭാഗമായിരുന്നു. ജീസസ് യൂത്ത് മലബാര്‍ റീജിയണ്‍ ചാപ്ളിയന്‍ ഫാ. ജിബില്‍ കുഴിവേലില്‍, കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ ചാപ്ളിയന്‍ ഫാ. ജോസഫ് വെള്ളാപ്പള്ളി കുഴിയില്‍, ജനറല്‍ കോഡിനേറ്റര്‍ നോബിള്‍,പ്രോഗ്രാം കോഡിനേറ്റര്‍ അലന്‍, ജാക്്സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം പ്രോഗ്രാമിന് നേതൃത്വം നല്‍കി. ശ്രീപുരം പാസ്റ്റര്‍ സെന്‍്ററല്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ വി.കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.