പയ്യാവൂര്‍: വളരാം സഭയുടെ തണലില്‍ എന്ന ആപ്ത വാക്യം പഠന വിഷയം ആയി സ്വീകരിച്ചു കൊണ്ട് പയ്യാവൂര്‍ വലിയപള്ളിയില്‍ ആരംഭിച്ച അഞ്ചു ദിവസത്തെ വിശ്വാസ വിരുന്നിന്‍്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു.സഭയോടൊത്തു ജീവിച്ചു വിശുദ്ധിയില്‍ വളരാന്‍ ഏവര്‍ക്കും സാധിക്കണം എന്നും നമുക്ക് ലഭിച്ചിരിക്കുന്ന വിശ്വാസവും പാരമ്പര്യവും കൈവിടാതെ സഭയുടെ തണലില്‍ ജീവിക്കുവാനും എല്ലാവര്ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.