പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ KCC, KCWA, KCYL എന്നിവയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടയം ആന്റി നാര്‍ക്കോട്ടിക് സെല്‍ DYSP A.J തോമസ് ഉദ്ഘാടനം ചെയ്ത് സെമിനാറിന് നേതൃത്വം നല്‍കി. വികാരി ഫാ. ഫില്‍മോന്‍ കളത്ര, ഷൈജി ഓട്ടപ്പള്ളില്‍, ജയിംസ് മലയില്‍, ബിന്‍സി വിനോദ് ചാമക്കാലായില്‍, കിഷോര്‍ ഓട്ടപ്പള്ളില്‍, കൈക്കാരന്മാരായ തോമസ് വലിയപുത്തന്‍പുരയ്ക്കല്‍, ജിജു കൊച്ചുപുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.
ലഹരി വിരുദ്ധ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു
