അബ്യേലൊസ് – 2K23 നടത്തി

പടമുഖം തിരുഹൃദയ ക്‌നാനായ ഫൊറോന ദൈവാലയത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി അബ്യേലൊസ് – 2K23 നടത്തി. ഇടവകയിലെ മുതിര്‍ന്ന പൗരരെ ആദരച്ച ഈ ചടങ്ങ് അള്‍ജീരിയ ട്യുണീഷ്യ രാജ്യങ്ങളിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് കുര്യന്‍ വയലുങ്കല്‍ ഉത്ഘാടനം ചെയ്തു. കെസിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ കെസിസി യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോണ്‍സന്‍ നാക്കോലിക്കര അദ്ധ്യക്ഷന്‍ ആയിരുന്നു. എഴുപതോളം മുതിര്‍ന്ന മാതാപിതാക്കള്‍ പങ്കെടുത്തു. വികാരി ഫാ. ഷാജി പൂത്തറ ആമുഖ സന്ദേശം നല്കി. ദൈവാലയ രൂപീകരണത്തിനും നിര്‍മ്മാണത്തിനും നേതൃത്വം നല്കിയ ശ്രീ. ഫിലിപ്പ് തോട്ടത്തില്‍ അനുഭവ സാക്ഷ്യം അവതരിപ്പിച്ചു.  സിബി കുരുട്ടുപറമ്പില്‍,  ജയിംസ് തോട്ടത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് ഭാരവാഹികളായ രാജു വടക്കാട്ടുപുറം, ജോമോന്‍ പൂവേലില്‍ സാബു തേക്കിലക്കാട്ടില്‍ ജോയി മുളയിങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മാതാപിതാക്കള്‍ക്ക് പൊന്നാടയും മെമന്റോയും നല്കി ആദരിച്ചു.

Previous Post

രാജപുരം: കൊട്ടോടി തേരകത്തിനാടിയില്‍ ബേബി .റ്റി

Next Post

ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി – സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി

Total
0
Share
error: Content is protected !!