പടമുഖം: തിരുഹൃദയ കത്തോലിക്ക ഫൊറോന പള്ളിയുടെ ജൂബിലി തിരുനാളിന് കൊടിയേറി. വികാരി ഫാ. ഷാജി പൂത്തറ പതാക ഉയര്‍ത്തി. ഫാ. എബില്‍ കവുങ്ങും പാറയില്‍ സാന്നിഹിതനായിരുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കാണ് ഇന്ന് കൊടിയേറിയത്. അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുട്ടികളുടെ ആഘോഷമായ കുര്‍ബാന സ്വീകരണം നടന്നു. വൈകുന്നേരം യുവജന സംഘടനയായ കെ സി വൈ എല്‍ ന്റെ കുടുംബ സംഗമം നടക്കും
നാളെ തിങ്കളാഴ്ച 2 pm മുതല്‍ അഖണ്ഡ ജപമാല ശുശ്രൂഷ വിവിധ കൂടാരയോഗങ്ങളുടെയും ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെടും. ചൊവ്വാഴ്ച തിരുനാളിന്റെ ഒരുക്ക ദിനമാണ്. ബുധനാഴ്ച ഇടവകയില്‍ നിന്ന് മരണം മൂലം വേര്‍പിരിഞ്ഞുപോയ കുടിയേറ്റ കാരണവന്മാരെ അനുസ്മരിക്കുന്ന ദിവസമാണ്. ഇടവകയില്‍ നിന്ന് കേരളത്തിന് വെളിയില്‍ ജോലിക്കും പഠനത്തിനുമായി പോയിരിക്കുന്നവര്‍ക്കായി പ്രവാസി സംഗമവും ഒരുക്കും. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ഇടവകയില്‍ സേവനം ചെയ്തിരുന്ന മുന്‍ വികാരിയച്ചന്‍മാരുടെയും സമര്‍പ്പിതരുടെയും ഇടവകയില്‍ നിന്നുള്ള സമര്‍പ്പിതരുടെയും സംയുക്ത സമ്മേളനം നടക്കും.
മൂന്നാം തീയതി വ്യാഴാഴ്ചയാണ് ജൂബിലിയുടെ സമാപന സമ്മേളനം നടക്കുന്നത്. അന്നേ ദിവസം 4 pm ന് കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന, പടമുഖം, മുരിക്കാശേരി ഫൊറോനകളിലേയും അയല്‍ ഇടവകകളിലെയും സന്യസ സ്ഥാപനങ്ങളിലേയും അന്‍പതോളം വൈദികര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മികരായിരിക്കും തുടര്‍ന്നു
ജൂബിലി സമാപന സമ്മേളനം കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപതാ അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിജയപുരം രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ജസ്റ്റിന്‍ മടത്തി പറമ്പില്‍ എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരിക്കും.
ജൂബിലി സ്മരണകള്‍ അയവിറക്കുന്ന ഡോക്യുമെന്ററി ഫിലിമിന്റേയും ജൂബിലി ഗാനങ്ങളുടെയും വീഡിയോകള്‍ പ്രകാശനം ചെയ്യപ്പെടും. നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 4 .30ന് പടമുഖം ഫൊറോനയിലെ ബഹുമാനപ്പെട്ട വൈദികര്‍ ഒരുമിച്ച് വിശുദ്ധ ബലി അര്‍പ്പിക്കും. തുടര്‍ന്ന് മൂങ്ങാപ്പാറ കുരിശുപള്ളിയിലേക്കും തിരിച്ചും, പ്രദക്ഷിണം ഉണ്ടായിരിക്കും. കുരിശുപള്ളിയില്‍ ഫാ. ജോസഫ് കൊച്ചാഴത്ത് ലദീഞ്ഞ് പ്രാര്‍ത്ഥന നടത്തും. ദേവാലയത്തിലെ വേസ്പര ശുശ്രൂഷയ്ക്ക് ബഹു. ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത് മുഖ്യ കാര്‍മികന്‍ ആയിരിക്കും. തുടര്‍ന്ന് വാദ്യ മേളങ്ങളുടെ ഫ്യൂഷന്‍ വിസ്മയവും ലൈറ്റ് ഷോയും ഫ്‌ലാഷ് മോബും നടക്കും. ഞായറാഴ്ച രാവിലെ 9. 30നാണ് ആഘോഷമായ തിരുന്നാള്‍ റാസ. കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ. ജിനു കാവില്‍ മുഖ്യകാര്‍മികന്‍ ആയിരിക്കും
ഫാ. എബിന്‍ കവുങ്ങും പാറയില്‍, ഫാ. ആല്‍ബിന്‍ മേക്കാട്ട്, ഫാ. മിട്ടു പറക്കുന്നേല്‍, ഫാ.ജോസ് വടക്കേ മംഗലത്ത് എന്നിവര്‍ സഹകാര്‍മികരായിരിക്കും പീരുമേട് മരിയാഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബഹു. ജിനു ആവണിക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. പ്രദക്ഷിണത്തെ തുടര്‍ന്ന് രാജമുടി പള്ളി വികാരി ബഹു. ഫാ. ജോര്‍ജ് മുല്ലപ്പള്ളില്‍ വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം നല്‍കും. തുടര്‍ന്ന് ശ്രീ റോയ് നാരമംഗലത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന സ്‌നേഹവിരുന്ന് നടത്തപ്പെടും. 7 pm ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ജിന്‍സ് ഗോപിനാഥ് & ടീം അവതരിപ്പിക്കുന്ന മെഗാഷോയോടു കൂടി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും.