പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഓറിയന്‍േറഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

കട്ടപ്പന: പടമുഖം ഫൊറോന പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഓറിയന്‍േറഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന ദൈവാലയത്തില്‍ നടത്തിയ ക്യാമ്പ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷിജു വട്ടമ്പുറത്ത് സ്വാഗതം ആശംസിച്ചു. ഫൊറോന വികാരി ഫാ. ഷാജി പൂത്തറ ആമുഖ സന്ദേശം നല്കി. അതിരൂപത ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ കടമകളേയും പ്രസക്തിയേയും കുറിച്ച് ക്ളാസ് നയിച്ചു. ഫൊറോനയില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ഷാജി കണ്ടച്ചാംകുന്നേല്‍ നന്ദി പറഞ്ഞു. യോഗത്തില്‍ പടമുഖം ഫൊറോനയിലെ എല്ലാ വികാരിമാരും സമര്‍പ്പിതരുടെ പ്രതിനിധികളും വിവിധ ഇടവകകളില്‍ നിന്നുമായി നൂറോളം പാരീഷ് കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

Previous Post

ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

Next Post

യുവജന സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!