പാച്ചിറ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ കെ.സി.സി, കെ.സി.ഡബ്ള്യു.എ, കെ.സി.വൈ.എല്‍ എന്നി സംഘടനകളുടെ നേതൃത്വത്തിലും സണ്‍ഡേ സ്കൂള്‍, മിഷന്‍ ലീഗ്, തിരുബാലസഖ്യം എന്നിവയുടെ നേതൃത്വത്തിലും പരിസ്ഥിതി ദിനാചരണം നടത്തി. പുതിയ ചെടികള്‍ നടുകയും പരിസ്ഥിതി ദിന പ്രതിഞ്ജ ചൊല്ലുകയും ചെയ്തു. വികാരി ഫാ. മാത്യു കുരിയത്തറയും വിവിധ സംഘടന ഭാരവാഹികളും നേതൃത്വം നല്‍കി.