വിയന്നാ: ഫെബ്രുവരി 10-ാം തീയതി റണ്‍വാന്‍ വെഗ്ഗില്‍
ഫാ. ജിജോ ഇലവുങ്കച്ചാ ലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കെ.സി. വൈ. എല്‍ മീറ്റിംങ്ങില്‍ 2024-2026 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.സ്റ്റീനാ വടക്കും ചേരില്‍ പ്രസിഡണ്ടായും മെലാനി കുന്നും പുറത്ത് ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
മാത്യു പള്ളിക്കുന്നേല്‍ [വൈസ് പ്രസിഡണ്ട്] ഡെന്നീസ് പള്ളിപ്പുറത്ത് [ജോ. സെക്രട്ടറി] ഫെബീനാ ഇലവുങ്കല്‍ [ട്രഷറര്‍ ], ഡോണ്‍സ്റ്റീനാ പുത്തന്‍പുരയില്‍ കോറുമഠം [ജോ. ട്രഷറര്‍ ] എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഫാ. ജിജോ ഇലവുങ്കചാലില്‍ ആണ് യൂണിറ്റ് ചാപ്ലിന്‍.ബിനോയി കുന്നും പുറത്ത് ഡയറക്ടറായുംസിസ്റ്റര്‍ നോയല്‍ [Missionary Sisters of the Queen of the Apostles] സിസ്റ്റര്‍ അഡൈ്വസറായും നിമ്മി കൊച്ചുപറമ്പില്‍ മാതൃ അഡൈ്വസറായും നോമിനേറ്റ് ചെയ്യപ്പെട്ടു.
അംഗങ്ങള്‍ക്കു് ക്‌നാനായ പൈതൃകവും കുടുംബ ബന്ധ ബോദ്ധ്യങ്ങളും വളര്‍ത്തുന്നതിനാവശ്യമായ സെമിനാറുകളും മറ്റ് പരിപാടികളും സംഘടിപ്പിക്കുമെന്നും ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയുമായി ആലോചിച്ച് കെ. സി. വൈ. എല്ലിന്റെ ഒരു യൂറോപ്യന്‍ കണ്‍വന്‍ഷന്‍ വിയന്നായില്‍ വച്ച് നടത്തുന്നതിനാവശ്യ മായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്റ്റീനാ വടക്കുംചേരില്‍ പറഞ്ഞു.