കോട്ടയം: തിരുഹൃദയദാസസമൂഹ സ്ഥാപകനായ (ഒ.എസ് .എച്ച്) അഭി. മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്‍്റെ ചരമവാര്‍ഷിക പ്ളാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം സുപ്പീരിയര്‍ ജനറല്‍ റവ.ഡോഴ ജോസ് കന്നുവെട്ടിയേല്‍ നിര്‍വഹിച്ചു. നവവൈദികരും സമൂഹാംഗങ്ങളും കൂടി അര്‍പ്പിച്ച ബലിയില്‍ 40 ഓളം വൈദികര്‍ സംബന്ധിച്ചു. ഫാ. ടിനോ ചാമക്കാലായില്‍ മുഖ്യ കാര്‍മ്മീകനായിരുന്നു. ഫാ.സനു കളത്തൂപറമ്പില്‍ വചന സന്ദേശം നല്‍കി. ഒപ്പീസ് പ്രാര്‍ത്ഥനയ്ക്ക് ഫാ. ജിന്‍സണ്‍ കൊട്ടിയാനിക്കല്‍ നേതൃത്വം നല്‍കി.