കോട്ടയം: സി. തെരേസമ്മ കളത്തില്‍ SVM

കോട്ടയം: വിസിറ്റേഷന്‍ സമൂഹാംഗമായ സി. തെരേസമ്മ(75, റിട്ട.അധ്യാപിക) നിര്യാതയായി. എസ്.എച്ച് മൗണ്ട് (ഒളശ്ശ) കളത്തില്‍ പരേതരായ കെ. എ. മാത്യുവിന്റെയും അന്നമ്മയുടെയും മകളാണ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30 ന് കാരിത്താസ് വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ടുവരും. സംസ്‌ക്കാരം ഉച്ചകഴിഞ്ഞ് 3.15 ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ശുശ്രൂഷയെ തുടര്‍ന്ന് കാരിത്താസ് സെന്റ് തോമസ് പള്ളിയില്‍. സഹോദരങ്ങള്‍: പരേതയായ പെണ്ണമ്മ സ്റ്റീഫന്‍ (ചെന്നൈ), പ്രൊഫ. ചിന്നമ്മ തോമസ് (ബി.സി.എം കോളജ്), സാന്റ് അന്റോണിയ, ബേബി മാത്യു (റിട്ട. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍, കോട്ടയം), ജെസ്സി ജോസ് (ഇന്ത്യന്‍ ബാങ്ക്, കുറ്റൂര്‍), അബ്രഹാം മാത്യു (റെജി) അറ്റ്‌ലാന്റാ, ആന്റണി മാത്യു (ടോണി) ന്യൂയോര്‍ക്ക്.

 

Previous Post

കൂടല്ലൂര്‍: ഊന്നുകല്ളേല്‍ (വയലില്‍) ഫിലിപ്പ് മത്തായി

Next Post

മോണ്‍.ഫിലീപ്പൊ ചമ്പനേല്ലി, പൗരസ്ത്യസഭകള്‍ക്കയായുള്ള സംഘത്തിന്റെ പുതിയ ഉപകാര്യദര്‍ശി

Total
0
Share
error: Content is protected !!