തുരുത്തിക്കാട്: തിരുവല്ല ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പ്രൊഡക്ഷന്‍ സെന്റര്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പട്ടത്തേട്ട് പി.സി. അലക്സാണ്ടര്‍ (87)(പാപ്പച്ചന്‍) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 29 ഞായറാഴ്ച തുരുത്തിക്കാട് തിരുഹൃദയ ക്നാനായ മലങ്കര കത്തോലിക്കാദൈവാലയത്തില്‍. രാവിലെ 7.30 ന് മൃതശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതും ഉച്ചയ്ക്ക് 12 മണിക്ക് അഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മകത്വത്തില്‍ ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്. തുരുത്തിക്കാട് തിരുഹൃദയ ക്നാനായ മലങ്കര കത്തോലിക്കാപള്ളിയിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ കാര്‍മ്മികത്വത്തില്‍ സമാപന ശുശ്രൂഷകള്‍ നടത്തപ്പെടുന്നതാണ്. റാന്നി കൈപ്പുഴ കാമുണ്ടകത്തില്‍ അമ്മിണിയാണു ഭാര്യ.
മക്കള്‍: കോട്ടയം അതിരൂപതാ വൈദികനും കുറ്റൂര്‍, ഒതറ മലങ്കര ക്നാനായ കത്തോലിക്കാ പള്ളി വികാരിയുമായ ഫാ. ജെയിംസ് പട്ടത്തേട്ട്, കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വി. എച്.എസ്.എസ് അദ്ധ്യാപകനായ ടോംസ്, മരുമകള്‍: ഒളശ്ശ കരിമ്പില്‍പറമ്പില്‍ മെര്‍ളി. കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അംഗമായും വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.